കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് തൃശ്ശൂരിൽ

തൃശൂർ: സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള സോഷ്യൽ മീഡിയ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് 2026 (KSLF 2026) മെയ് 9, 10, 11 തീയതികളിൽ തൃശൂരിൽ നടക്കും. സാക്ഷി ബുക്ക് ഓഫ് റെക്കോർഡ്സിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമിയും എം.ടി ഹാളും വൈലോപ്പിള്ളി ഹാളും വേദികളാകുന്ന ഫെസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക, സാഹിത്യ കൂട്ടായ്മകൾ പങ്കെടുക്കും.
മെയ് 9ന് കേരള സാഹിത്യ അക്കാദമിയിലെ എ.പി.ജെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ ആദിത്യവർമ്മ തിരുനാൾ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുൻ എംപി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും.

ഫെസ്റ്റ് ജനറൽ കൺവീനർ അനസ്ബിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സംഗീതജ്ഞൻ റോഷൻ ഈസവർ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ പങ്കെടുക്കും. ലിറിക്കൽ അവതരണവും സംവാദവും ഗാനമേളയും ഉദ്ഘാടന ദിവസത്തിലെ പ്രധാന ആകർഷണങ്ങളായിരിക്കും.

മെയ് 10ന് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും കലാ-സാഹിത്യ സംവാദങ്ങളും നടക്കും. നടൻ ഇന്ദ്രൻസ്, തസ്നി സഞ്ജനി എന്നിവർ പങ്കെടുക്കുന്ന പ്രത്യേക സംവാദവും നാടൻ പാട്ട് അവതരണവും ഉണ്ടായിരിക്കും.

ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പുരസ്കാര വിതരണച്ചടങ്ങിൽ കലാ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖരെ ആദരിക്കും. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് ഡയറക്ടർ കൊല്ലം തുളസി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *