ഹെൽമെറ്റില്ലാതെ ബൈക്കിൽ എത്തിയ കടകംപള്ളി; പരാതി നൽകിയിട്ടും പിഴയില്ല, ആർടിഒയുടെ വിവരാവകാശ മറുപടി പുറത്ത്

ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വീട്ടിൽ എത്തിയ സംഭവം പരാതി നൽകിയിട്ടും പിഴ ചുമത്തി കാണുന്നില്ലെന്ന് വിവരാവകാശ മറുപടി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് നടപടികൾ തുടരവെ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹെൽമെറ്റ് ധരിക്കാതെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തിയ സംഭവത്തിൽ കടകംപള്ളി സുരേന്ദ്രൻ ഓടിച്ച ഇരുചക്ര വാഹനത്തിന് പിഴ ഈടാക്കി കാണുന്നില്ലെന്ന് വിവരാവകാശ മറുപടി.

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച നിർണ്ണായക വിവരം പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയാണ് ഒന്നാം പിണറായി വിജയൻറെ മന്ത്രി സഭയിൽ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ KL-01-BJ-2056 എന്ന ഇരുചക്ര വാഹനത്തിൽ വഴുതക്കാട്ടെ വീട്ടിൽ എത്തിയത്.

ഹെൽമെറ്റ് ധരിക്കാതെ വന്ന സംഭവത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ്ങും യൂത്ത് കോൺഗ്രസ് നേതാക്കളും പരാതി നൽകിയിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഓടിച്ച ഇരുചക്ര വാഹനത്തിന് കഴിഞ്ഞ ജൂലൈ ഒന്നിന് പിഴ ചുമത്തി കാണുന്നുണ്ടോ എന്നാണ് തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് അഡ്വ. കുളത്തൂർ ജയ്‌സിങ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ലഭിച്ച മറുപടിയിൽ കഴിഞ്ഞ ജൂലൈ ഒന്നാം തീയതി KL-01-BJ-2056 എന്ന നമ്പർ വാഹനത്തിന് ഇ ചെല്ലാൻ തയ്യാറാക്കിയിട്ടുള്ളതായി കാണുന്നില്ല എന്ന വിവരമാണ് ആർ റ്റി ഒ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button