ഞാൻ, എന്‍റെ സഹോദരനെ വിവാഹം കഴിച്ചു’: പാസ്റ്ററുടെ പോസ്റ്റ് കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു

ന്‍റെ സഹോദരന്‍റെ വിവാഹത്തെ കുറിച്ച് ന്യൂയോർക്കിലെ ഒരു പാസ്റ്റർ എഴുതിയ കുറിപ്പ് ഇതിനകം കണ്ടത് ഒരു കോടിയോളം പേര്‍. ലോംഗ് ഐലൻഡിലെ ലൂഥറൻ ശുശ്രൂഷകനായ പീറ്റർ ഡെബർണിയുടെ എക്സ് കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് ഒന്നരക്കോടിയിലേറെ പേര്‍ കണ്ടത്. സമൂഹ മാധ്യമ ഉപയോക്താക്കൾ പാസ്റ്റർ പീറ്റർ ഡെബർണി തന്‍റെ സഹോദരനുമായി സ്വവര്‍ഗ്ഗ വിവാഹം ചെയ്തെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, അങ്ങനെയല്ലെന്ന് മനസിലായതോടെ അതൊരു വലിയ തമാശയായി മാറി.

കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ സഹോദരനെ വിവാഹം കഴിച്ചു എന്ന എക്സ് കുറിപ്പിനൊപ്പം റെ. പീറ്റര്‍ ഡെബർണി ഒരു ചിത്രവും പങ്കുവച്ചു. ചിത്രത്തില്‍ ഒരു സ്ത്രീയും പുരുഷനും വിവാഹത്തോട് അനുബന്ധിച്ച് പരസ്പരം മോതിരം കൈമാറുന്നത് കാണാം. അല്പം പിന്നില്‍ ഇരുവർക്കും മദ്ധ്യത്തിലായി പീറ്റര്‍ ഡെബർണി ബൈബിൾ വായിക്കുന്നതും കാണാം. യഥാര്‍ത്ഥത്തില്‍ തന്‍റെ സഹോദരന്‍റെ വിവാഹം താന്‍ നടത്തിക്കൊടുത്തു എന്നായിരുന്നു പീറ്റര്‍ ഡെബർണി ഉദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹം സഹോദരന്‍റെ വിവാഹ ഫോട്ടോ എക്സില്‍ പങ്കുവച്ചപ്പോൾ കൈയബന്ധം പറ്റി. ഞാന്‍ എന്‍റെ സഹോദരനെ വിവാഹം ചെയ്തുവെന്നായി.

പ്രതികരണം

പള്ളീലച്ചന്‍റെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. ഒരു കാഴ്ചക്കാരന്‍ എഴുതി. “എന്‍റെ സഹോദരന്‍റെ വിവാഹത്തിന് ഞാൻ അധ്യക്ഷത വഹിച്ചു <– ഇത് കൂടുതൽ കൃത്യമായിരിക്കുമായിരുന്നു.” വെന്ന് എന്നാല്‍ ഈ കുറിപ്പിന് മറുപടിയായി പീറ്റര്‍ ഡെബർണി എഴുതിയത് ‘അതെ, പക്ഷേ അത്ര രസകരമല്ല.’ എന്നായിരുന്നു. പലരും വാക്യത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. മറ്റ് ചിലര്‍ ഒരു നിമിഷത്തേക്ക് തെറ്റിദ്ധരിച്ചതായി തോന്നിയെന്നെഴുതി.

മറ്റ് ചിലരാകട്ടെ ഗൗരവത്തോടെ പല യുഎസ് സംസ്ഥാനങ്ങളിലും പാസ്റ്റര്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. യുഎസിലും പ്രത്യേകിച്ച് യുറോപ്പില്‍ പള്ളിയില്‍ പോകുന്ന ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതുമൂലം യൂറോപ്പിലെയും യുസിലെയും പല പള്ളികളും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നു. ഇതിനെ മറികടക്കാന്‍ കത്തോലിക്കാ സഭ സമൂഹ മാധ്യമങ്ങളില്‍ സജീവമായ പുരോഹിതന്മാരുടെ ഒരു സമ്മേളനം തന്നെ അടുത്ത കാലത്ത് വിളിച്ച് കൂട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *