Exit Pol Kerala 2026: എക്സിറ്റ് പോൾ കൃത്യമാകുന്നത് എങ്ങനെ? ശാസ്ത്രീയതയും പിഴവുകളും വിശദീകരണം

എക്സിറ്റ് പോൾ… ഇന്നലെ വൈകുന്നേരം മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണിത്. തിരഞ്ഞെടുപ്പിൽ വോട്ടർമാർ ആർക്കാണ് വോട്ടുചെയ്തത് എന്ന് ആരാഞ്ഞ് നടത്തുന്ന വിവരശേഖരണമാണ് എക്സിറ്റ് പോൾ എന്ന് ചുരുക്കത്തിൽ പറയാം. കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ വൈകിട്ടാണ് പുറത്തുന്നത്. തിരഞ്ഞെടുപ്പുഫലം യുഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നത്.

വോട്ടർമാരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിവരങ്ങളായതിനാൽ വലിയൊരളവുവരെ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായിരിക്കും. എന്നാൽ ഇത് അമ്പേ പരാജയമായിപ്പോയ അവസരങ്ങളും ധാരാളമുണ്ട്. ഒരു മണ്ഡലത്തിലെ വോട്ടർമാരിൽ ചെറിയൊരു ശതമാനത്തിന്റെ അഭിപ്രായമാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. അതിനാൽ അതിൽ വിശ്വസിക്കുക പ്രയാസകരമാണെന്നാണ് എതിർക്കുന്നവർ പറയുന്നത്. എന്നാൽ പൂർണമായി വിശ്വസിക്കാം എന്നാണ് എക്സിറ്റ് പോൾ അനുകൂലികൾ പറയുന്നത്.

ആർക്കാണ് നിങ്ങൾ വോട്ടുചെയ്തത്, അല്ലെങ്കിൽ ആർക്കാണ് നിങ്ങൾ വോട്ടുചെയ്യാൻ പോകുന്നത് എന്നാണ് എക്സിറ്റ് പോൾ നടത്തുന്നവർ വോട്ടർമാരോട് ചോദിക്കുന്നത്. വിവിധ ഏജൻസികളും ചില സംഘടനകളുമാണ് എക്സിറ്റ് പോൾ നടത്തുന്നവരിൽ മുഖ്യം. പക്ഷപാതപരമായി പ്രവർത്തിക്കാതെ കിട്ടുന്ന വിവരങ്ങൾ സത്യസന്ധമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇവർ പക്ഷപാതപരമായി പ്രവർത്തിച്ചാൽ സർവേ മൊത്തത്തിൽ കുളമാകും എന്നുമാത്രമല്ല വൻ വിവാദമാവുകയും ചെയ്യും.

അതിനാൽ അങ്ങേയറ്റം സത്യസന്ധമായി മാത്രമേ ഏജൻസികൾ പ്രവർത്തിക്കൂ. ചില രാഷ്ട്രീയപാർട്ടികൾ അവരുടെ ജനസമ്മിതി അറിയാൻ പ്രത്യേക ഏജൻസികളെവച്ച് ഇത്തരം സർവേ നടത്താറുണ്ട്. എന്നാൽ അതിന്റെ ഫലങ്ങൾ അവർ പുറത്തുവിടാറില്ല.എല്ലാത്തരത്തിലുള്ള വോട്ടർമാരിൽ നിന്നും ഏജൻസികൾ വിവരങ്ങൾ ശേഖരിക്കും. സാമ്പിൾ ഗ്രൂപ്പുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒരുമണ്ഡലത്തിലെ പലഭാഗത്തുനിന്നായിരിക്കും ഇത്തരം സാമ്പിൾ ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുന്നത്. ഇതിൽ എല്ലാവിഭാഗം ആൾക്കാരും ഉണ്ടാവും. തിരഞ്ഞെടുപ്പ് കമമിഷന്റെ നിർദ്ദേശങ്ങൾക്കും നിയന്ത്രങ്ങളും അനുസരിച്ച് മാത്രമേ വിവര ശേഖരണം നടത്താനാവൂ.

ഫലം പുറത്തുവിടുന്നതിനെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ ഒരിക്കലും പുറത്തുവിടരുത്. വോട്ടെടുപ്പ് കഴിയാതെ പുറത്തുവിടരുതെന്ന് ചുരുക്കം. ആ സംസ്ഥാനത്തിനൊപ്പം മറ്റുസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിൽ അതും ആ സംസ്ഥാനത്ത് വോട്ടെടുപ്പിന്റെ ഘട്ടങ്ങൾ അവശേഷിക്കുമെങ്കിൽ അതും അവസാനിച്ചശേഷം മാത്രമേ ഫലങ്ങൾ പുറത്തുവിടാവൂ.ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് എക്സിറ്റ്പോൾ സർവേകൾ ആരംഭിച്ചത്. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും തുടർന്ന് ലോകമെമ്പാടും ഇത് സ്വീകരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *