രണ്ടാം പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് മേയ് 14ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. ബംഗളൂരു സ്വദേശിനിയാണ് രാഹുലിനെതിരായ രണ്ടാമത്തെ പീഡന പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. 2023ൽ ഒരു ഹോംസ്റ്റേയിൽ വച്ച് രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നാണ് രണ്ടാം പരാതിക്കാരിയുടെ മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *