എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് നേടിയ മുഹമ്മദ് അലിഫിന് ആദരം

ആറ്റിങ്ങൽ : എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച മുഹമ്മദ് അലിഫിനെ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി ഇടമന ആദരിച്ചു. വിദ്യാർത്ഥിയുടെ ഈ ശ്രദ്ധേയ നേട്ടത്തെ അഭിനന്ദിച്ച അദ്ദേഹം, ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ നേർന്നു.ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഷാജി, AIYF മണ്ഡലം സെക്രട്ടറി ശരൺ ശശാങ്കൻ, BKMU മണ്ഡലം സെക്രട്ടറി വിനോദ് കോട്ടപ്പുറം, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം വേണു മൈലവിള, നജീം, ബാബുരാജൻ, സജീവ് കുരിക്കകം എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥിയുടെ വിജയത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും സന്തോഷം പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button