സിപിഎമ്മിൽ വൻ തിരുത്തൽ; സംസ്ഥാന സെക്രട്ടേറിയറ്റിൽ 3 പുതുമുഖങ്ങൾ, എം.വി. ഗോവിന്ദന് ശാസന

തിരുവനന്തപുരം: സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, ന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുകയാണ് സിപിഎം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button