കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഒഴിയാൻ ഹൈബി ഈഡൻ

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കി അദ്ദേഹം കെപിസിസി പ്രസിഡന്റിന് കത്ത് നൽകി.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സൈബർ പോര് മുറുകുന്നതിനിടെയാണ് ഹൈബിയുടെ ഈ നീക്കം എന്നത് ചർച്ചയായിട്ടുണ്ട്. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികൾ തന്നെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് സോഷ്യൽ മീഡിയയിൽ ചേരിപ്പോരിലായിരുന്നു. എന്നാൽ, ഈ വിവാദങ്ങളുമായി തന്റെ രാജിക്കത്തിന് ബന്ധമില്ലെന്ന് ഹൈബി വിശദീകരിച്ചു.

പഞ്ചായത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹൈബി ഈഡന് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ സെല്ലിന്റെ പ്രവർത്തനങ്ങളിൽ ചില നേതാക്കൾ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഹൈബിയുടെ കത്തിൽ കെപിസിസി നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *