ആരോഗ്യനില മോശം; ആന്റിബയോട്ടിക് കഴിച്ചാണ് സഞ്ജു കേരളത്തെ നയിച്ചത് കെസിഎ

തിരുവനന്തപുരം: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ആരോഗ്യാവസ്ഥ മോശമായിട്ടും അത് വകവയ്ക്കാതെയാണ് സഞ്ജു സാംസൺ ടീമിനെ നയിക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ആന്റി ബയോട്ടിക് കഴിച്ചാണ് സഞ്ജു പരിശീലനത്തിൽ പങ്കെടുത്തത്. മരുന്ന് കഴിച്ചതിനുശേഷം പത്ത് കിലോമീറ്റർ ഓടി. ഒരു സീനിയർ താരത്തിന് വേണമെങ്കിൽ പരിശീലനം ഒഴിവാക്കാം. എന്നാൽ സഞ്ജുവിന്റെ ആത്മാർത്ഥതയാണ് ഇത് കാണിക്കുന്നതെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായർ പറഞ്ഞു.

മാദ്ധ്യമങ്ങൾക്ക് മുന്നിലോ ഗ്രൗണ്ടിലോ കാണുന്ന സഞ്ജുവല്ലാതെ അദ്ദേഹത്തിന് കഷ്ടപ്പാടുകളുണ്ട്. അതിനെ ആത്മാർത്ഥത എന്നാണ് പറയുന്നത്. മറ്റുള്ളവർ അതിനെ കഷ്ടപ്പാട് എന്ന് പറയും. ഇത്രയും താരങ്ങൾ ക്രിക്കറ്റ് കളിക്കും. എന്നാൽ പ്രാക്ടീസ് സെഷനിൽ ആന്റിബയോട്ടിക് കഴിച്ചിട്ടുവന്ന് പങ്കെടുക്കുന്നതാണ് സഞ്ജുവിന്റെ ആത്മാർത്ഥത’- ശ്രീജിത്ത് പറഞ്ഞു.ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ഇടവേളയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു കേരള ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര ഡിസംബർ മൂന്നാം വാരത്തിലാണ് നടക്കുക. ഈ ഇടവേളയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു വീണ്ടും കേരളത്തിനായി ഇറങ്ങിയത്. ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി എലീറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഇന്ന് ഹിമാചലിനെതിരായ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ടീമിന് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാൻ സാധിക്കുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button