സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ജൂൺ 15 മുതൽ’ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ അന്തിമ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏതെല്ലാം സർവീസുകളിലാകും സൗജന്യ യാത്ര അനുവദിക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അധിക സഹായം നൽകുമെന്നും, കോർപ്പറേഷനെ നഷ്ടമില്ലാത്ത നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. “കെഎസ്ആർടിസിക്ക് സമ്പത്തുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തും. തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ കൈത്താങ്ങാകും,” എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് വോട്ട് ലക്ഷ്യമിട്ടല്ലെന്നും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ ഇതുവരെ പ്രത്യേക യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി സി.പി. ജോൺ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button