സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവേദിയിൽ സംസാരിക്കവെ, ജി സുധാകരനും സിപി ജോണും സിപിഎം വിട്ടത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ വിമർശനം. “കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം ഈ വേദി കണ്ടാൽ മനസിലാകും” എന്ന് പറഞ്ഞ ചെന്നിത്തല, അഴിമതി രഹിതനായ മന്ത്രിയായിരുന്നുവെന്നും പുകഴ്ത്തി.“അദ്ദേഹത്തിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും മറക്കാനാകാത്തതാണ്.
കേരളമെല്ലാം തോറ്റാലും അമ്പലപ്പുഴ ജയിക്കണമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഒരു സെക്രട്ടറിയും ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതിന് മുൻപുണ്ടായിട്ടില്ല. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപഭ്രംശം ഇക്കുറി കണ്ടു”- എന്നും ചെന്നിത്തല വിമർശിച്ചു. ഇ വി ശ്രീധരൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ വി ശ്രീധരൻ അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി സുധാകരൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്ന ആളല്ല. സുധാകരന്റേത് പ്രതിഷേധത്തിന്റെ സ്വരമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
സിപിഎമ്മിലെ പ്രായപരിധി വിഷയത്തിയെയും ചെന്നിത്തല വിമർശനിച്ചു. സിപിഎമ്മിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് 80 കഴിഞ്ഞാലും മത്സരിക്കാം. ജി സുധാകരനെ പോലുള്ളവർക്ക് 70 കഴിഞ്ഞാൽ മത്സരിക്കാൻ കഴിയില്ലെന്ന് പറയുന്നു. ഏജ് ബാർ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പ്രകടിപ്പിച്ചു.



