“തൊഴിലാളി ആനുകൂല്യങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവെച്ചു”:രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾ നേടിയെടുത്ത മുഴുവൻ ആനുകൂല്യങ്ങളും വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവെച്ചതായി മുൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ ചുമട്ടു തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പാളയം ആശാൻ സ്‌ക്വയറിന് മുന്നിൽ സംഘടിപ്പിച്ച മെയ് ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വർക്കല കഹാർ തൊഴിലാളികൾക്ക് മെയ് ദിന സന്ദേശം നൽകി.

മണക്കാട് സുരേഷ്, ചാല നാസർ, ചെറുവയ്ക്കൽ പദ്മകുമാർ, പാറ്റൂർ സുനി, കടകംപള്ളി ഹരിദാസ്, ചാരാച്ചിറ രാജീവ്, കിളിമാനൂർ ജോണി, മണനാക്ക് ഷിഹാബുദീൻ, ചീരാണിക്കര ബാബു, ചാല സുലൈമാൻ, ഷാജി വെഞ്ഞാറമൂട്, എസ്. ശ്രീരംഗൻ, വി. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *