ധനമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയുമായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയുമായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മൂവരും ചേർന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നുവെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് നിർമ്മല സീതാരാമൻ മടങ്ങിയത്.
കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് നേരത്തെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളഹൗസിൽ മുഖ്യമന്ത്രി-കേന്ദ്ര ധനകാര്യ മന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് ധാരണയായത്.



