ഒടുവിൽ തീരുമാനം; യുഡിഎഫ് മന്ത്രിമാർക്ക് വകുപ്പ് നിശ്ചയം

പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ പട്ടിക പുറത്തിറങ്ങി. മൂന്ന് ദിവസത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. വി.ഡി. സതീശൻ ധനകാര്യവും പൊതുഭരണവും കൈകാര്യം ചെയ്യുമ്പോൾ, രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കും. മുതിർന്ന അംഗം ജി. സുധാകരൻ പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. നാളെ നിയമസഭയിൽ പുതിയ എം.എൽ.എമാർക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. വകുപ്പ് വിഭജനം നേരത്തെ പൂർത്തിയായിരുന്നുവെന്നും ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് പട്ടിക കൈമാറാൻ വൈകിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ
എ പി അനിൽകുമാർ – റവന്യൂ
പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
എം ലിജു – സഹകരണം , എക്സൈസ്
റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ് – കൃഷി
കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്
ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം
ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി
എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
കെ എം ഷാജി – തദ്ദേശ സ്വയം ഭരണം
മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ
പി കെ ബഷീർ – പൊതുമരാമത്ത്
വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി
അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം
സി.പി ജോൺ-ഗതാഗതം
ഷിബു ബേബി ജോൺ – വനം വകുപ്പ്



