അച്ഛനും ചേട്ടനും മിലിട്ടറി, നാന്‍വന്ത് മിമിക്രി’, സുരാജിന്റെ തമാശകേട്ട് ചിരിയടക്കാനാകാതെ വിക്രം

വിക്രം നായകനാകുന്ന ‘ധീര വീര സൂരന്‍’ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ തിളങ്ങി സുരാജ് വെഞ്ഞാറമ്മൂട്. സുരാജിന്റെ തമാശ കേട്ട് ചിരി അടക്കാന്‍ പാടുപെടുന്ന വിക്രത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘എന്റെ അച്ഛന്‍ മിലിട്ടറി, ചേട്ടന്‍ മിലിട്ടറി

ജീവിതത്തില്‍ പ്രചോദനമായ വ്യക്തികളില്‍ ഒരാളാണ് വിക്രമെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും സുരാജ് പറയുന്നു. ഒരു സിനിമാ നടനൊപ്പം ആദ്യമായി ഫോട്ടോ എടുക്കുന്നത് വിക്രത്തിനൊപ്പമാണെന്നും മജ സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് അദ്ദേഹത്തെ നേരിട്ടു കാണുന്നതെന്നും താരം പറഞ്ഞു.

ഒരിക്കല്‍ സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ഒരാള്‍ വന്നു. ഫോട്ടോ എടുക്കുമ്പോഴാണ് ശ്രദ്ധിച്ചത് അത് വിക്രം സര്‍ ആയിരുന്നു. അന്ന് മുതല്‍ ആഗ്രഹം ഉണ്ടായിരുന്നു അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന്.’ സുരാജ് പറയുന്നു.

‘എനിക്ക് സിനിമയില്‍ എത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. അച്ഛന്‍ സൈന്യത്തിലാണ് ജോലി ചെയ്തിരുന്നത്. അവര്‍ക്ക് ഞാനും ആ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. എനിക്ക് അത് താത്പര്യം ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ അപകടം സംഭവിച്ച് കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ സിനിമാമോഹം ഉപേക്ഷിച്ചു. പക്ഷേ വിക്രത്തിന്റെ അഭിമുഖം കണ്ടതോടെ മനസ് മാറി. വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി. ഒരു വലിയ അപകടം നേരിട്ടിട്ടും അഭിനയിക്കണമെന്ന ദൃഢനിശ്ചയം കൊണ്ട് സിനിമയിലെത്തിയ വ്യക്തിയാണ് വിക്രം.’ സുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനിടയിലാണ് ‘എന്റെ അച്ഛന്‍ മിലിട്ടറി, ചേട്ടന്‍ മിലിട്ടറി, നാന്‍ വന്ത് മിമിക്രി’ എന്ന് സുരാജ് ചിരിയോടെ പറഞ്ഞത്. ഇതുകേട്ട് പൊട്ടിച്ചിരിക്കുന്ന വിക്രം ഇദ്ദേഹത്തിന്റെ അഭിമുഖത്തില്‍ തങ്ങളെല്ലാം പ്രേക്ഷകരാണെന്ന് തമാശയോടെ പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലുള്ള നടനില്‍നിന്ന് ഏറെ വ്യത്യസ്തനാണ് സെറ്റിലെ വിക്രമെന്നും സുരാജ് പറയുന്നു. എല്ലാവരുടേയും കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും എല്ലാവരുടേയും മേക്കപ്പടക്കം എല്ലാം ചെയ്തത് വിക്രമാണെന്നും ചിരിയോടെ സുരാജ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *