ബോർഡ്–കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും എ ഗ്രൂപ്പിന്റെ പരാതി!

തിരുവനന്തപുരം: ബോർഡ്,​ കോർ‌പ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്. കോൺഗ്രസ് അദ്ധ്യക്ഷനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെയും പരാതി അറിയിച്ചേക്കുമെന്നാണ് വിവരം.

ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ വി.ഡി. സതീശൻ,​ രമേശ് ചെന്നിത്തല,​ സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി. 105 അദ്ധ്യക്ഷ സ്ഥാനങ്ങളിൽ കോൺഗ്രസിന് എത്രത്തോളം സ്ഥാനമാനങ്ങൾ കിട്ടുമെന്ന് അറിയിക്കുന്നില്ലെന്നും ആരെയൊക്കെ നിയമിക്കുമെന്ന് അറിയില്ലെന്നും മാനദണ്ഡങ്ങൾ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.

തുടർച്ചയായി അവഗണിക്കപ്പെടുന്നു എന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. എം.എം. ഹസൻ,​ കെ.സി.ജോസഫ്,​ ബെന്നി ബഹ്‌നാൻ,​ ഷാഫ് പറമ്പിൽ,​ പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ കൂടിയാലോചനകൾക്ക് ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുന്നത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രിയെയും കെ.പി.സി.സി അദ്ധ്യക്ഷനെയും കണ്ട് നേതാക്കൾ അതൃപ്തി അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button