‘റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി’; ഗുരുതര ആരോപണവുമായി സുഹൃത്ത് ഹസ്സൻ വാരിസ്

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻ തുക കൈമാറിയെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും ഹസ്സൻ വാരിസ് പറഞ്ഞു.
മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വപ്പിച്ചതാണെന്നും ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദ്ദത്തെ തുടർന്ന് ആണെന്നും ഹസൻ വാരിസ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സത്യവാങ്മൂലം നൽകിയത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇഡി രംഗത്തെത്തി. ഹസ്സൻ വാരിസിന് പണം കൈമാറിയതിന് തെളിവുണ്ടെന്ന് ഇഡി പ്രതികരിച്ചു.



