സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ കെ.എസ്.വൈ.എഫ് വാർത്തെടുക്കണം: എം.ആർ. മനോജ്

കാഞ്ഞിരംകുളം സന്തോഷ് ജില്ലാ പ്രസിഡന്റ്; സതീഷ് എസ്.ജി. സെക്രട്ടറി
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യബോധവും സേവനമനോഭാവവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ കെ.എസ്.വൈ.എഫ് മുന്നിട്ടിറങ്ങണമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ. മനോജ് പറഞ്ഞു. സാമൂഹിക നീതിയും സമത്വവും ഉയർത്തിപ്പിടിച്ച് സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും സാമൂഹിക അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ജനപക്ഷ യുവജനപ്രസ്ഥാനമായി കെ.എസ്.വൈ.എഫ് കൂടുതൽ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.വൈ.എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവളം നിയോജകമണ്ഡലം എം.എൽ.എ എം. വിൻസെന്റ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.പി. സാജു, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിംബ്സ് വി. എബ്രഹാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജി. മധു, ഉയമലഴയ്ക്കൽ ബാബു, ചന്ദ്രവല്ലി, ഏരിയ സെക്രട്ടറിമാരായ വിനോദ് കുമാർ കെ., തിരുവല്ലം മോഹനൻ, പേയാട് ജ്യോതി വിശ്വനാഥൻ, രാജേഷ് സത്യൻ, നിസ്താർ, അരുൾകുമാർ, സെൻട്രൽ കൗൺസിൽ അംഗങ്ങളായ സാംബശിവൻ, സുരേന്ദ്രൻ നായർ, കെ.എസ്.വൈ.എഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ. നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
കെ.എസ്.വൈ.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സതീഷ് എസ്.ജി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു.
സ്വാഗതസംഘം ചെയർമാൻ കരുംകുളം മുരുകൻ സ്വാഗതവും കൺവീനർ സന്തോഷ് നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ ഭാരവാഹികൾ
സമ്മേളനം കാഞ്ഞിരംകുളം സന്തോഷിനെ ജില്ലാ പ്രസിഡന്റായും സതീഷ് എസ്.ജിയെ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഡ്വ. സലിം, മഞ്ചാടിമൂട് രതീഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും സൂര്യ മോഹൻ, സജയൻ, അരുൺദത്ത്, റീത്ത എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.



