ഹിന്ദി ഭാഷയെ അനുകൂലിച്ച് ഡോ. ശശി തരൂര്‍ എംപി

0

പ്രധാനമന്ത്രി വിദേശത്ത് പോയി ഹിന്ദി സംസാരിക്കുന്നതില്‍ തെറ്റില്ല എന്ന് നടത്തിയ പ്രതികരണമാണ് വീഡിയോയിലുള്ളത്

ഇംഗ്ലീഷിനെതിരെയുള്ള അമിത്ഷായുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് ഇടയായ സാഹചര്യത്തില്‍ ഹിന്ദി ഭാഷയെ അനുകൂലിച്ച് ഡോ. ശശി തരൂര്‍ എംപി. മുമ്പ് നടത്തിയ പ്രതികരണം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഹിന്ദി ഭാഷയെ അനുകൂലിച്ച് തരൂര്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി വിദേശത്ത് പോയി ഹിന്ദി സംസാരിക്കുന്നതില്‍ തെറ്റില്ല എന്ന് തരൂര്‍ നടത്തിയ പ്രതികരണമാണ് വീഡിയോയിലുള്ളത്. നമുക്ക് സംസാരിക്കാന്‍ കഴിയുന്ന ഭാഷയിലൂടെ നമുക്ക് പറയാനുള്ളത് പറയേണ്ടതിന്റെ പ്രാധാന്യം എന്ന ക്യാപ്ഷനാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയമെല്ലാം മാറ്റിവച്ചാല്‍, പ്രധാനമന്ത്രി വ്യക്തമായ പറഞ്ഞതാണ് അദ്ദേഹത്തിന് ഹിന്ദി സംസാരിക്കുന്നതാണ് ഇംഗ്ലീഷ് സംസാരിക്കുന്നതിലും സൗകര്യമെന്ന്. ലോക നേതാക്കളെ കാണുമ്പോള്‍ പരിഭാഷകന്റെ സഹായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതില്‍ തെറ്റില്ല. മറ്റ് രാജ്യത്തുള്ള നേതാക്കളും അത് ചെയ്യാറുണ്ട്. ചൈനക്കാര്‍ എപ്പോഴും ചെയ്യാറുണ്ട്. ജപ്പാന്‍കാരും പതിവായി അത് ചെയ്യാറുണ്ട്. പിന്നെ ഒരു ഇന്ത്യക്കാരനെന്താണ്? മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ പ്രധാനമന്ത്രി മോദി ഹിന്ദിയില്‍ സംസാരിക്കാനാണ് താല്‍പര്യപ്പെട്ടത്, അതില്‍ തെറ്റില്ല. നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിമാര്‍ ഇംഗ്ലീഷിനോ ഹിന്ദിക്കോ പകരവമായി സ്വന്തം മാതൃഭാഷയില്‍ സംസാരിക്കാനാണ് താല്‍പര്യപ്പെടുന്നത്. അതിലെന്താണ് തെറ്റ് . നമ്മള്‍ മനസിലാക്കേണ്ടത് ഒരു ഭാഷയുടെ പ്രാധാന്യം ആ ഭാഷയുടെ ആധികാരികതയിലാണ്. നമ്മുടെ ഭാഷ മറ്റൊരാള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ ഒരു പരിഭാഷകന്റെ സഹായം തേടുക എന്നാണ് വീഡിയോയില്‍ അദ്ദേഹം പറയുന്നത്. അനുസരിച്ച് മനസിലാക്കാന്‍ ശ്രമിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here