“എംഎൽഎമാരും നിരീക്ഷകരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ദീപാ ദാസ് മുൻഷിയെഒഴിവാക്കണം”ഹൈക്കമാൻഡിനോട് സതീശൻ പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ ശക്തമാകുന്നു. V. D. Satheesan ക്യാമ്പ്, K. C. Venugopal, Ramesh Chennithala എന്നിവരെ പിന്തുണക്കുന്ന എംഎൽഎമാരെ സ്വന്തം പക്ഷത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്.
നിരീക്ഷകർക്ക് മുന്നിൽ എംഎൽഎമാരെ കൊണ്ടുവരുമ്പോൾ ഗ്രൂപ്പ് നേതാവിന്റെ പേര് പറയുന്നതിനൊപ്പം രണ്ടാമത്തെ ചോയ്സായി സതീശന്റെ പേരും രേഖപ്പെടുത്തിക്കൊള്ളിക്കാനാണ് ശ്രമമെന്ന വിവരവും പുറത്തുവരുന്നു. ഇതിലൂടെ ഹൈക്കമാൻഡിന് മുന്നിൽ സതീശന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് നീക്കം.
ഇതിനിടെ, എംഎൽഎമാരും നിരീക്ഷകരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി Deepa Dasmunsiയെ ഒഴിവാക്കണമെന്ന ആവശ്യം സതീശൻ ക്യാമ്പ് മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. അവരുണ്ടെങ്കിൽ എംഎൽഎമാർ സ്വാധീനിക്കപ്പെടുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ.
63 അംഗ കോൺഗ്രസ് കക്ഷിയിൽ പത്തിലധികം എംഎൽഎമാരുടെ പിന്തുണ പോലും ഉറപ്പില്ലെന്ന തിരിച്ചറിവിലാണ് സതീശൻ ക്യാമ്പിന്റെ പുതിയ നീക്കം. നിരീക്ഷകർ എത്തുന്നതിന് മുമ്പ് കൂടുതൽ എംഎൽഎമാരെ സ്വന്തം പക്ഷത്തേക്ക് ആകർഷിക്കാനാണ് ശ്രമം.
അതേസമയം, സതീശനെ പിന്തുണച്ച് പ്രവർത്തകർ വിവിധ മണ്ഡലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതും സോഷ്യൽ മീഡിയ പ്രചാരണം ശക്തമായതും ശ്രദ്ധേയമാണ്. ഹൈക്കമാൻഡിന് മുന്നിൽ ശക്തമായ നിലപാട് ഉറപ്പാക്കാനാണ് വിവിധ വിഭാഗങ്ങൾ അണിയറയിൽ സജീവമായി പ്രവർത്തിക്കുന്നത്.



