ഡോ. ജി.വി. ഹരിക്കെതിരായ വധഭീഷണി: പ്രതികൾ കസ്റ്റഡിയിൽ?

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതാവ് ഡോ. ജി.വി. ഹരിക്കെതിരായ വധഭീഷണി കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കഴിയുന്നതിനിടെയാണ് ഡോ. ജി.വി. ഹരിക്ക് അജ്ഞാതന്റെ ഫോൺ കോളിലൂടെ വധഭീഷണി ലഭിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഭീഷണിക്ക് പിന്നിലെ കാരണം, ഫോൺ കോളിന്റെ ഉറവിടം, പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏതാണ്ട് രണ്ട് വർഷം മുമ്പും സമാനമായ ഭീഷണി ഡോ. ജി.വി. ഹരിക്ക് നേരെയുണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പുതിയ സംഭവത്തിന് പഴയ കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ്



