ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞുവെച്ച സംഭവത്തിൽ സിഎസ്‍ഡിഎസ് നേതാവ് റിമാൻഡിൽ

തിരുവല്ല: ഹർത്താല്‍ ദിനത്തില്‍ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞ സിഎസ്‍ഡിഎസ് നേതാവ് അറസ്റ്റിൽ. പിടിയിലായ അജിമോൻ ചാലകേരിയെ റിമാൻഡ് ചെയ്തു. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ഇയാൾ സിജുവിനെ തടഞ്ഞത്.

ബി ഡി എസ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ ദളിത് സംഘടനകൾ ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പൊതുജനത്തെ വഴിയിൽ തടഞ്ഞതടക്കമുള്ള സംഭവത്തിൽ വിശദീകരണം തേടി ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനാ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തതായും നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ റിപ്പോർട്ട് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *