“നക്ഷത്ര ചിഹ്ന വിവാദം കനക്കുന്നു: ക്രിമിനൽ കേസ് ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി”

ഡിജിപി റാങ്കിലുള്ളവരുടെ നക്ഷത്ര ചിഹ്നങ്ങൾ സ്വകാര്യ വാഹനത്തിൽ പിഴ ഈടാക്കൽ വിചാരണ ഒഴിവാക്കാനുള്ള ഗൂഡാലോചനയെന്നും കേസ് എടുക്കണമെന്നും ആഭ്യന്തര വകുപ്പിന് പരാതി.സംസ്ഥാന പോലീസ് സേനയിൽ ഡിജിപി റാങ്കിൽ പ്രവർത്തിക്കുന്നവർ ഔദ്യോഗികമായി വാഹനത്തിൽ ഉപയോഗിക്കുന്ന മൂന്ന് സ്റ്റാറുള്ള നക്ഷത്ര ചിഹ്നങ്ങൾ പതിച്ച ബോർഡ് സർവ്വീസിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് റിട്ടയർ ചെയ്ത ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ 22-ആം തീയതി കോട്ടയം വിജിലൻസ്

കോടതിയിൽ എത്തിയ സ്വകാര്യ വാഹനത്തിൽ കണ്ടെത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ചുമത്തിയ പിഴ വിചാരണ ഒഴിവാക്കാനുള്ള ഗൂഡാലോചനയെന്നും സംഭവത്തിൽ ടോമിൻ ജെ തച്ചങ്കരിയ്ക്ക് എതിരെ കേസ് എടുക്കണമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ടോമിൻ ജെ തച്ചങ്കരി ഡിജിപി തസ്തികയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് വിരമിച്ചു.

കോട്ടയം വിജിലൻസ് കോടതിയിൽ കഴിഞ്ഞയാഴ്ച ടോമിൻ ജെ തച്ചങ്കരി എത്തിയ സ്വകാര്യ വാഹനത്തിൽ ഡിജിപി മാരായി സർവ്വീസിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്ന മൂന്ന് നക്ഷത്ര ചിഹ്നങ്ങൾ ഉള്ള ബോർഡ് സ്ഥാപിച്ചിരുന്ന പ്രവൃത്തി വിചാരണ നേരിടാനുള്ള കുറ്റകൃത്യമാണ്. ഇതിന് മേൽ കേസും വിചാരണയും ഒഴിവാക്കാൻ പരസ്പരം ഗൂഡാലോചന നടത്തി മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് ഇപ്പോൾ 250 രൂപ ചെറിയ പിഴ തുക ഈടാക്കി രക്ഷപ്പെടുവാനാണ് ശ്രമം നടക്കുന്നത്. വ്യാജ നക്ഷത്ര ചിഹ്നങ്ങൾ ഉണ്ടാക്കിയതിന് പ്രത്യേക അന്വേഷണം ആവിശ്യമാണ്. ടോമിൻ ജെ തച്ചങ്കരി നേരത്തെ ഗതാഗത വകുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു. 250 രൂപ പിഴ ഈടാക്കി മാത്രം ഒഴിവാക്കാനുള്ള കുറ്റകൃത്യ പ്രവൃത്തിയായി മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് സംഭവത്തെ നിസ്സാരവൽക്കരിച്ചിരിക്കുകയാണ്.

കഴിഞ്ഞ 22-ആം തീയതി കോട്ടയം ജില്ലാ കളക്ട്രേറ്റ് കോമ്പൗണ്ടിൽ എത്തിയ ടോമിൻ ജെ തച്ചങ്കരി സഞ്ചരിച്ച കാറിൽ നക്ഷത്ര ബോർഡുകൾ കണ്ടത് ചിലർ ചോദ്യം ചെയ്തതോടെ ബോർഡ് മാറ്റിയാണ് ടോമിൻ ജെ തച്ചങ്കരി മടങ്ങിപ്പോയത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഉടൻ പരാതി നൽകിയിരുന്നു. പിഴ ഈടാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് എഴുതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് മറുപടി നൽകുവാനാണ്‌ ഇപ്പോൾ പോലീസ് ശ്രമിക്കുന്നതെന്നും അതിനാൽ കേസ് എടുത്ത് തുടർ നടപടി നിർദ്ദേശിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *