പ്രഗൽഭ അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ അനുസ്മരണം

തിരുവനന്തപുരം:All India Lawyers Unionയുടെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി കേന്ദ്രത്തിൽ പ്രഗൽഭ അഭിഭാഷകനായിരുന്ന ചെറുന്നിയൂർ ശശിധരൻ നായർ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അഡ്വ. ബി സത്യൻ ഉദ്ഘാടനം ചെയ്തു.അഡ്വ. സനോജ് ആർ നായർ അധ്യക്ഷത വഹിച്ചു.

ശശിധരൻ നായരുടെ നിയമരംഗത്തെ സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും അനുസ്മരണ പ്രഭാഷകർ പ്രത്യേകം അനുസ്മരിച്ചു. നീതിക്കും ന്യായത്തിനും വേണ്ടി അദ്ദേഹത്തിന്റെ ജീവിതം സമർപ്പിതമായിരുന്നുവെന്നും അഭിഭാഷക സമൂഹത്തിന് വലിയ നഷ്ടമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാർ, എ. എ. ഹക്കീം, ടി. ഗീനാകുമാരി, കെ. ഒ. അശോകൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *