‘കോക്രോച്ച് മൂവ്‌മെന്റ്’ രാജ്യത്തിന്റെ സ്ഥിരത തകർക്കാനുള്ള നീക്കം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാജ്യത്തിന്റെ വളർച്ചക്കും സ്ഥിരതക്കും തടസ്സം സൃഷ്ടിക്കാനുള്ള ശ്രമമാണ് ‘കോക്രോച്ച് മൂവ്‌മെന്റ്’ എന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Rajeev Chandrasekhar ആരോപിച്ചു. പ്രതിപക്ഷ ശക്തികൾ കൈകോർത്ത് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം വിമർശിച്ചു.

സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്ത് വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പുറത്തുനിന്ന് സ്വാഭാവികമെന്നു തോന്നുന്ന ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി Narendra Modiയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയിൽ അസ്വസ്ഥരായ വിദേശ ശക്തികളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് മഹാമാരി, ആഗോള ഊർജ പ്രതിസന്ധി, യുദ്ധ സാഹചര്യങ്ങൾ തുടങ്ങിയ വെല്ലുവിളികളിലും ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ മോദിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതീയരുടെ ഐക്യവും ഒത്തൊരുമയും തകർക്കാൻ ഇത്തരം ശ്രമങ്ങൾക്കാവില്ലെന്നും രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button