ഷൗക്കത്തിനെതിരായ വ്യക്തിഹത്യ; സി.കെ. ഷാക്കിറിനെ എല്ലാ പദവികളിൽ നിന്നും നീക്കി

മലപ്പുറം: ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരായ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു.

അതേസമയം, പൊലീസ് ഇതുവരെ ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചില്ല. മരിച്ച ദിവസം പൊലീസ് മൊബൈൽ വാങ്ങിയെങ്കിലും കുടുംബത്തിന് തന്നെ തിരിച്ച് നൽകി. പാറ്റേൺ ലോക്കിൽ ഉള്ള മൊബൈൽ തുറക്കാൻ കഴിയുന്നില്ലെന്ന് ബന്ധു ഷക്കീർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തിൽ ഇതുവരെ ആത്മഹത്യ പ്രേരണ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button