ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിത്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക്

ബോഹും : പടിഞ്ഞാറൻ ജർമ്മൻ നഗരമായ ബോഹുമിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കു​ണ്ട​റ​ ​പെ​രി​നാ​ട് ​ചെ​മ്മ​ക്കാ​ട് ​അ​ശ്വ​നി​ ​നി​വാ​സി​ൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ ​ ​അ​ഞ്ജ​ലി.​എ​സ്.​ജോ​യി,​ ഇര​ട്ട​യാ​ർ​ ​ശാ​ന്തി​ഗ്രാം​ ​സ്വ​ദേ​ശി​നി​ ​നോ​വ​ ​സാ​ബു​ ​(23​)​ ​,​ സിവിൻ ജോണി (കാലടി)​ എന്നിവരാണ് മരിച്ചത്. .​ ​മൂ​ന്നൂ​ ​മാ​സം​ ​മു​ൻ​പാ​ണ് ​നോ​വ​ ​പ​ഠ​ന​ത്തി​നാ​യി​ ​ജ​ർ​മ​നി​യി​ലേ​ക്ക് ​പോ​യ​ത്.​ ​അ​ച്ഛ​ൻ​ ​സാ​ബു​ ​(​ ​റി​ട്ട.​ ​എ​സ്.​ ​ഐ.​ ​)​ ​അ​മ്മ​ ​ജ്യോ​തി.​ ​സ​ഹോ​ദ​ര​ൻ​:​ ​നോ​യ​ൽ. തീപിടിത്തത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനായ റൊമാനിയൻ പൗരൻ അറസ്റ്റിലായി.

ചൊവ്വാഴ്ച പുലർച്ചെ 415ഓടെയാണ് അപകടം . ഉടൻ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയ്ക്ക് പടിക്കെട്ടിൽ ​ തീയും പുകയും നിറഞ്ഞതിനാൽ മുകളിലെ നിലകളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഏണി ഉപയോഗിച്ച് നാലുപേരെ രക്ഷപ്പെടുത്തി. മറ്റൊരാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. രണ്ടാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സാങ്കേതിക ത കരാറാണ് അപകട കാരണമെന്ന സാദ്ധ്യത അന്വേഷണ സംഘം തള്ളി. അറസ്റ്റിലായ റൊമാനിയൻ പൗരൻ തീയിട്ടതാണോയെന്ന് സംശയമുണ്ട്. കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തലേദിവസം തർക്കമുണ്ടായിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button