ഇന്ദിരയ്ക്ക് കടുംവെട്ട്! സാമൂഹ്യസുരക്ഷാ പദ്ധതികൾ ഇനി പ്രധാനമന്ത്രിയുടെ പേരിൽ; കേന്ദ്രത്തിന്റെ നിർണായക നീക്കം

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേര് കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നു. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികൾ അഞ്ചു വർഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു



