കായലിലേക്ക് ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ബോട്ടുജീവനക്കാർ

കൊല്ലം: കായലിലേക്ക് ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ബോട്ടുജീവനക്കാർ. സാമ്പ്രാണിക്കോടിയിലേക്ക് സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്, ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22കാരി കായലിലേക്ക് ചാടിയത്.

ഇത് ബോട്ടുജീവനക്കാർ കാണുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നു. കായലിൽ നിന്ന് യുവതിയെ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റിയശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. യുവതി കായലിലേക്ക് ചാടിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *