85 കോടി ആസ്തി, കോടികളുടെ പ്രതിഫലം; തൃഷയുടെ ആഡംബര ജീവിതം വീണ്ടും ചർച്ചയിൽ

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായി രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന തൃഷ കൃഷ്ണന്റെ ആസ്തിയും ജീവിതശൈലിയും വീണ്ടും ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂചന.

‘ഗില്ലി’, ‘സാമി’, ‘അഭിയും നാനും’, ‘വിണ്ണൈത്താണ്ടി വരുവായാ’, ‘മങ്കാത്ത’, ‘96’, ‘പൊന്നിയിൻ സെൽവൻ’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച തൃഷ, തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

‘പൊന്നിയിൻ സെൽവൻ’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ തൃഷ പ്രതിഫലം ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു ചിത്രത്തിന് 10 മുതൽ 12 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം. നേരത്തെ 5 മുതൽ 10 കോടി രൂപ വരെയായിരുന്നു പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രമുഖ ജ്വല്ലറി, ഫാഷൻ, ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെയും തൃഷയ്ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. പരസ്യങ്ങളിൽനിന്ന് പ്രതിവർഷം ഏകദേശം 9 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ടൈംസ് എന്റർടൈൻമെന്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ചെന്നൈയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ് തൃഷ താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആർട്ട് വർക്കുകളും പെയിന്റിംഗുകളും നിറഞ്ഞ ഇന്റീരിയറും വലിയ വോക്ക്-ഇൻ വാർഡ്രോബുമാണ് വീടിന്റെ പ്രത്യേകതകൾ. തെലുങ്ക് സിനിമകളുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലും ഏകദേശം 6 മുതൽ 6.5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര വസതിയുണ്ടെന്നാണ് റിപ്പോർട്ട്. ലണ്ടനിലും തൃഷയ്ക്ക് വീടുണ്ടെന്നാണ് റിപ്പോർട്ടുകൾ, എന്നാൽ അതിന്റെ മൂല്യം വ്യക്തമല്ല.

താരത്തിന്റെ വാഹനശേഖരവും ആഡംബരമാണ്. ഏകദേശം 3 മുതൽ 4 കോടി രൂപ വരെ വിലമതിക്കുന്ന വാഹനങ്ങളാണ് തൃഷയുടെ ഗാരേജിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ഓഡി തുടങ്ങിയ പ്രീമിയം കാറുകൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതവും ഉയർന്ന പ്രതിഫലവും നിക്ഷേപങ്ങളും ചേർന്നാണ് തൃഷ ദക്ഷിണേന്ത്യയിലെ സമ്പന്നരായ നടിമാരുടെ പട്ടികയിൽ ഇടം നേടിയതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button