മ്യാൻമറിൽ വീണ്ടും ഭൂകമ്പം; 5.6 തീവ്രത

ന്യൂഡൽഹി: ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെ മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. യുറോപ്യൻ മെഡിറ്റനേറിയൽ സീസ്മോളജിക്കൽ സെന്ററാണ് ഭൂകമ്പമുണ്ടായ വിവരം അറിയിച്ചത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാൻമറിലുണ്ടായിരുന്നു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളുണ്ടായിരുന്നു. 468ഓളം തുടർ ചലനങ്ങളാണ് ഉണ്ടായത്.മ്യാൻമറിൽ മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർ മരിച്ചിരുന്നു. 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നാല് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന് നടുവിലുള്ള മ്യാന്‍മറിന്റെ പ്രതിസന്ധി ഭൂചലനം കാരണം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ടെന്ന് യു എന്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും മ്യാന്‍മറിന്റെ സൈനിക നേതാക്കള്‍ ജനാധിപത്യ അനുകൂല വിമത ഗ്രൂപ്പുകള്‍ക്കെതിരെ വ്യോമാക്രമണം തുടരുകയാണ്.

ഇന്ന് ഓശാനാ ഞായർ; വിശുദ്ധവാരത്തിന് തുടക്കം

Related Articles

Leave a Reply

Your email address will not be published. Required fields are marked *