അഹാന നിമിഷ് വിവാഹം അടുത്ത മാസം; മൂന്ന് ദിവസം നീളുന്ന ആഘോഷം, വിവാഹ തീയതി പുറത്ത്

നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരാകുന്നു. അടുത്തിടെ അഹാന കറുത്ത സൽവാറിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരുന്നത്.
എന്നാൽ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ‘സെപ്തംബർ 13നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട അഹാന അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് അതേ പ്രൊഫൈലിൽ നിന്ന് വീണ്ടും സമാനമായ കമന്റ് പ്രത്യക്ഷപ്പെട്ടു. പിന്നാലെ ആ അക്കൗണ്ട് തന്നെ നടി ബ്ലോക്ക് ചെയ്തതായാണ് റെഡ്ഡിറ്റിൽ നിന്നും പുറത്തുവരുന്ന വിവരം.
നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു കമന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴും പ്രണയത്തെക്കുറിച്ച് അഹാന പരസ്യമായി പ്രതികരിച്ചിട്ടില്ല.താജ് കോവളത്താണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇതിൽ പങ്കെടുക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹാഘോഷമാകും ഇതെന്നാണ് സൂചന. വഴുതയ്ക്കാട് സുബ്രഹ്മണ്യ ഹാളിലാണ് റിസപ്ഷൻ.
അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു.അഹാനയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങ്ങുകളിലും നിറ സാന്നിദ്ധ്യമാണ് നിമിഷ് രവിയും കുടുംബവും. വിവാഹം സംബന്ധിച്ച് നിമിഷോ അഹാനയോ പരസ്യപ്രതികരണം നടത്തിയിട്ടില്ല.രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ.
പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, അടി, പാച്ചുവും അത്ഭുതവിളക്കും, നാൻസി റാണി എന്നീ ചിത്രങ്ങളിലും അഹാന വേഷമിട്ടിട്ടുണ്ട്. ‘ലോക’ എന്ന ഹിറ്റ് ചിത്രത്തിലും അതിഥി വേഷത്തിൽ അഹാന എത്തിയിരുന്നു. ലോകയിലെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. തിയേറ്ററുകളിൽ ഇപ്പോൾ ഹിറ്റായി പ്രദർശനം തുടരുന്ന നടൻ സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും നിമിഷാണ്.



