എനിക്ക് ഓസ്‌കർ കിട്ടിയ അവസ്ഥയായിരുന്നു! ജയിലർ 2 ലൊക്കേഷനിൽ രജിനികാന്തിനെ ഞെട്ടിച്ച് സുരാജ് വെഞ്ഞാറമൂട്

‘ജയിലർ 2′ സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ സന്തോഷവും പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിൽ അഭിനയിക്കുന്ന സുരാജ്, തന്റെ പ്രകടനം കണ്ട് രജിനികാന്ത് അഭിനന്ദിച്ച നിമിഷം തനിക്ക് ഓസ്കർ ലഭിച്ചതിന് തുല്യമാണെന്നാണ് പ്രൊമോഷൻ പരിപാടിയിൽ വെളിപ്പെടുത്തിയത്. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

ഷൂട്ടിങ്ങിനിടയിൽ പുലർച്ചെ രണ്ടര മണിവരെ രജിനി സാറും താനും തമ്മിലുള്ള സീനുകൾ ചിത്രീകരിച്ചിരുന്നതായി സുരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞതിനുശേഷമുള്ള തന്റെ ഷോട്ടിൽ അഭിനയിച്ചു പൂർത്തിയാക്കിയപ്പോൾ രജിനി സാർ കൈയ്യടിച്ചുകൊണ്ട് അടുത്തേക്ക് നടന്നുവരികയായിരുന്നു. ലൊക്കേഷനിലുണ്ടായിരുന്ന മറ്റുള്ളവരും അത് ഏറ്റെടുത്തു. തനിക്ക് നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും അന്ന് സാർ അഭിനന്ദിച്ചപ്പോൾ ഓസ്കർ അവാർഡുകിട്ടിയ പ്രതീതിയായിരുന്നുവെന്നും, അത്രയും വൈകിയിട്ടും കൂടെ അഭിനയിക്കുന്ന നടന്റെ പ്രകടനം കണ്ട് അഭിനന്ദിക്കാൻ അദ്ദേഹം കാണിച്ച മനസ്സ് വലിയൊരു പ്രചോദനമാണെന്നും സുരാജ് കൂട്ടിച്ചേർത്തു.

2023-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ‘ജയിലറി’ന്റെ രണ്ടാം ഭാഗം ഒക്ടോബർ 15-നാണ് തിയേറ്ററുകളിലെത്തുന്നത്. രജിനികാന്തിനൊപ്പം മോഹൻലാലും ഒരു പ്രധാന വേഷത്തിൽ വീണ്ടുമെത്തുന്നുണ്ട്. എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിലും കർണാടകത്തിലും പ്രദർശനത്തിനെത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button