ആർദ്രം ഫൗണ്ടേഷൻ സ്‌നേഹസാഗരത്തിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു

വേങ്ങോട്: ഉമ്മൻചാണ്ടി കാരുണ്യ സ്പർശം ആർദ്രം അന്നം പുണ്യം പ്രതിമാസ ഉച്ചഭക്ഷണ വിതരണ പരിപാടി അണ്ടൂർ സ്‌നേഹസാഗരം ഫൗണ്ടേഷനിൽ വച്ച് നടന്നു. പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി യുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങ് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു.

സ്നേഹസാഗരം ഫൗണ്ടേഷൻ ചെയർമാൻ ജനാബ് നൗഷാദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാനും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. വിനോദ് സെൻ മുഖ്യാതിഥിയായി.
ഡി.സി.സി മെമ്പർ പൂലന്തറ കിരൺദാസ്, കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സലകുമാരി അമ്മ, പനവൂർ സഫീർ ഖാൻ മന്നാനി, അൻവർ മന്നാനി, സജീർ ഫൈസി, മഹിളാസേവാദൾ ജില്ലാ പ്രസിഡൻ്റ് ഫസീല, നടാഷാൻ, അഡ്വ. മുഹമ്മദ് മത്തനാടൻ, വേങ്ങോട് മണ്ഡലം വൈസ് പ്രസിഡൻ്റ് ബി. ഷംനാദ്, ജനറൽ സെക്രട്ടറി കല്ലൂർ ഷാജി, പാലോട് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് നൗഷാദ്, മഹിളാ സേവാദൾ ഭാരവാഹികളായ ജി.ജെ.ഷീജ, എസ്.വഹീദ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button