വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പരസ്യ പിന്തുണയുമായി നടി ജ്യോതിക!

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. രാജ്യത്തെ വിദ്യാർത്ഥികൾക്കും അവരുടെ ഭാവിക്കും ഉത്തരവാദിത്തമുള്ള ജനാധിപത്യ ഇന്ത്യക്കും ഒപ്പമാണ് താൻ നിൽക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമരരംഗത്തുള്ളവരെ പ്രശംസിച്ച ജ്യോതിക, ഒരു അമ്മയെന്ന നിലയിൽ തന്റെ മക്കളെയും ഇതുപോലെ ധൈര്യശാലികളായി വളർത്താനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ, മറ്റ് ആവശ്യങ്ങൾ പരിഗണക്കാമെന്ന് സി.ജെ.പി പ്രതിനിധികളെ അറിയിക്കും. എന്നാൽ രാജിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡൽഹി ജന്തർ മന്ദറിൽ സുരക്ഷ ശക്തമാക്കുകയും 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button