നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോഴിക്കോട്: സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.



