ലോറിയിൽ ബൈക്കിടിച്ച് അപകടം: തിരുവനന്തപുരത്ത് യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവി തിരുവനന്തപുരം ക്യാമറാമാൻ പാറശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.



