എനിക്ക് എത്ര വോട്ടെന്ന് പ്രവചിക്കുന്നവർക്ക് ഉഗ്രൻ സമ്മാനം’; Akhil Mararന്റെ പോസ്റ്റിന് താഴെ ട്രോൾ പൂരം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന Akhil Marar പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കും ട്രോൾ പ്രവാഹത്തിനും കാരണമായി.
തനിക്ക് ലഭിക്കുന്ന വോട്ട് കൃത്യമായി പ്രവചിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് അറിയിച്ച പോസ്റ്റിന് താഴെ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് കമന്റുകളാണ് എത്തിയത്. എട്ടായിരത്തോളം കമന്റുകൾ ഇതിനോടകം ലഭിച്ചതായും, പലതും കടുത്ത വിമർശനങ്ങളും ട്രോളുകളും നിറഞ്ഞതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“വോട്ടിന്റെ എണ്ണം പറയാൻ പറ്റില്ല, താങ്കൾ എട്ട് നിലയിൽ പൊട്ടും” എന്നതടക്കം നിരവധി പരിഹാസപരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ചിലർ അദ്ദേഹത്തിന്റെ മുൻപരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവും ഉന്നയിക്കുന്നു.
ഇടുത്തിടെ Akhil Marar നടത്തിയ ചില പ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളും ശ്രദ്ധേയമായി മാറുന്ന സാഹചര്യത്തിലാണ് ഈ സംഭവവും ചര്‍ച്ചയാകുന്നത്.



