ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ച നാലരയോടെ ഗുരുവായൂർ ആനക്കോട്ടയിൽ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടിൽ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണൻ.

2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വർഷങ്ങളിലാണ് ആനയോട്ടത്തിൽ ഗോപികണ്ണൻ ജേതാവായത്. 2001 സെപ്‌തംബർ മൂന്നിന് തൃശൂർ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്പനെ നടയ്ക്കിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *