നിലമ്പൂര്‍ നിലനിര്‍ത്താന്‍ ശക്തമായി പ്രവര്‍ത്തിക്കും; എം എ ബേബി

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് 24ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വെച്ചതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെയും സഖ്യശക്തികളുടെയും സ്വാധീനം കുറയ്ക്കാനാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബിജെപിയെയും സഖ്യകക്ഷികളെയും തോല്‍പ്പിക്കുക. ബിജെപിയുടെയും സഖ്യ ശക്തികളുടെയും സ്വാധീനം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ അനുവദിക്കാതിരിക്കുക. സാധ്യതയുള്ള സീറ്റുകള്‍ എല്ലാം ജയിക്കാന്‍ കഴിയണം. ഓരോ സംസ്ഥാനത്തും സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എടുക്കേണ്ടത്.

സ്ഥാനാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ആണ് തീരുമാനിക്കേണ്ടത്. പൊതുവിലുള്ള രാഷ്ട്രീയ നയം പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട് . നിലമ്പൂര്‍ നിലനിര്‍ത്താന്‍ ശക്തമായി ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *