ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് അപകടം; അനസ്തേഷ്യ ടെക്നീഷ്യന് പരിക്ക്

തിരുവനന്തപുരം:ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് പരിക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം നടന്നത്. മെഡിക്കൽ കോളേജിലെ ബി തിയേറ്ററിൽ ആയിരുന്നു ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചത്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്.

AlsoRed: സംസ്ഥാനത്ത്  കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന

അഭിഷേകിനെ ഉടൻതന്നെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛർദ്ദിലും മറ്റും കലശലായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. ഇയാളെ നിലവിൽ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *