‘പാർക്കിംഗിനെ ചൊല്ലി തർക്കം’; സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചെന്ന് പരാതി

0

പെരിന്തൽമണ്ണ:സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചതായി പരാതി. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോൺഗ്രസിന്റെ നഗരസഭാംഗം സക്കീർ ഹുസൈൻ മർദിച്ചുവെന്നാണ് ആരോപണം. പെരിന്തൽമണ്ണ നെസ്റ്റോ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനാക്കാരൻ സുബൈറിനാണ് മർദനമേറ്റത്.

Also Read യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് നഗരസഭാംഗത്തിന്റെ വിശദീകരണം. സൂപ്പർ മാർക്കറ്റ് ജീവനക്കാർ മർദിച്ചുവെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here