കെ സുധാകരനെ മാറ്റിയതിന് പിന്നാലെ ഡിസിസികളിലും പുനഃസംഘടന; അവസരത്തിനായി ചരടുവലികള്‍ ആരംഭിച്ച് നേതാക്കള്‍

കെപിസിസി അധ്യക്ഷ മാറ്റത്തിന് പിന്നാലെ ഡിസിസികളിലും പുനസംഘടന. 13 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുമെന്ന് വിവരം. കെപിസിസി ഭാരവാഹികളെയും മാറ്റും. പുതിയ ഒഴിവുകളില്‍ കണ്ണ് നട്ട് നേതാക്കള്‍ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലും നേതാക്കളുമായി അടുപ്പമുള്ളവരും പല തലത്തില്‍ സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സാമുദായിക നേതാക്കള്‍ വഴിയും ചിലര്‍ പദവി ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.


പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ തിങ്കഴാഴ്ച തന്നെ ചുമതല ഏറ്റെടുക്കും. ഇതിനു പിന്നാലെ ഡിസിസി പുനസംഘടനയുടെ ചര്‍ച്ചകള്‍ ആരംഭിക്കും. തൃശൂര്‍ ഒഴികെ 13 ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റുമെന്നാണ് സൂചന. പ്രാഥമിക ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുമെങ്കിലും അന്തിമ പ്രഖ്യാപനം എഐസിസിയാണ് എടുക്കുക.

അതേസമയം കെപിസിസി ഭാരവാഹികളെയും പൂര്‍ണമായി മാറ്റുമെന്നാണ് സൂചന. പുതിയ വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും വരും. കെപിസിസി എക്‌സ്‌ക്യൂട്ടീവ് സമ്പൂര്‍ണമായി പുനസംഘടിപ്പിക്കുമെന്നാണ് വിവരം.

അതേസമയം നിലവില്‍ കമ്മിറ്റികളില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കുന്നവരെ എവിടെ പരിഗണിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടെന്നാണ് സൂചന.

നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി ദേഹത്ത് കയറി; വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *