ശബരിമല ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; ഈ മാസം 19ന് എത്തും

കോട്ടയം: ശബരിമല ദർശനത്തിന് തയ്യാറെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന് നൽകി. 18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.

ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോൾ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ ടിക്കറ്റ്: കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി

Related Articles

Leave a Reply

Your email address will not be published. Required fields are marked *