കോട്ടയത്ത് ഇരട്ടക്കൊല? ദമ്പതികളുടെ ഗുരുതരമായി മുറിവേറ്റ നിലയിൽ; ഒരാളെ സംശയം

കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിച്ച നിലയിലാണ് മൃതദേഹം. മുൻപ് ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരാളെയാണ് പൊലീസ് സംശയിക്കുന്നത്.

വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയിലാണ്. സമീപത്തു നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയം. രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഇവര്‍ രണ്ടു പേരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടരയോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തംവാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

പൊന്ന് പൊള്ളുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *