ഷാർജയിൽ വിപഞ്ചികയുടെയും മകളുടെയും മരണം; ഭർതൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: വിപഞ്ചികയെയും മകളെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർതൃപിതാവായ മോഹനന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മോഹനനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.

2025 ജൂലൈ 9-നാണ് വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിന്നുള്ള പീഡനങ്ങളാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച നടപടിക്കെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. കേസിലെ മറ്റ് പ്രതികളായ നിതീഷും നീതുവും ഇപ്പോഴും വിദേശത്ത് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button