അബി കുരുവിള, ഇന്ത്യന്‍ ടീമില്‍ പകരക്കാരനായ ആദ്യമലയാളി

ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് ജനിച്ചതെങ്കിലും, ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ച് വളർന്നതുമെല്ലാം മുബൈയിലായിരുന്നു എങ്കിലും കേരളത്തിൽ നിന്നും ഉയർന്ന് വന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളുമാണ് കുരുവിള. ടിനു യോഹന്നാനും, ശ്രീശാന്തും മാത്രമാണ് മറ്റ് താരങ്ങൾ …..

1997 കാലഘട്ടത്തിലാണ് അബി കുരുവിള ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ജവഗൽ ശ്രീനാഥിനേറ്റ പരിക്കേറ്റതിനെ തുടർന്നായിരുന്നു രജ്ഞി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയുള്ള മികവിന്റെ അടിസ്ഥാനത്തിൽ അബി കുരുവിള അന്ന് ഇന്ത്യൻ ടീമിലേക്കെത്തുന്നത്. “6 അടി.6 ഇഞ്ച്” ഉയരവും വിശാലമായ ബോഡി ഫ്രെയിമും കൊണ്ട് ശ്രദ്ധേയനായ ഒരു ഫാസ്റ്റ് ബൗളർ കൂടിയായിരുന്നു കുരുവിള.ആ വർഷം മാർച്ചിൽ വെച്ച് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തോടെയായിരുന്നു കുരുവിളയുടെ അരങ്ങേറ്റം

ആ പരമ്പരയിൽ ജമൈക്കയിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റിലൂടെയായിരുന്നു ഇന്ത്യക്ക് വേണ്ടി കുരുവിളയുടെ അരങ്ങേറ്റം. തുടർന്ന് ബാർബഡോസിൽ നടന്ന രണ്ടാം ടെസ്റ്റിൽ 68 റൺസുകൾ വിട്ട് കൊടുത്ത് 5 വിക്കറ്റ് നേട്ടത്തിലൂടെ വെസ്റ്റ് ഇൻഡീസിനെ 140 റൺസിൽ എറിഞ്ഞൊതുക്കിയ മികച്ച ബൗളിങ്ങ് ഫിഗറും കുരുവിളക്കുണ്ടായിരുന്നു. എങ്കിലും ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സിൽ വെറും 120 റൺസ് മാത്രമുള്ള വിജയലക്ഷ്യത്തിനിറങ്ങിയ ഇന്ത്യൻ ടീം 81 റൺസിൽ മാത്രം ഒതുങ്ങി ആ ടെസ്റ്റ് അടിയറവും പറഞ്ഞു.

പിന്നീടങ്ങോട്ട് ആ കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ എല്ലാ ടെസ്റ്റ്, ഏകദിന മത്സരങ്ങളിലും കുരുവിള കളിച്ചു., എന്നാൽ അതെല്ലാം ശ്രീനാഥ് തിരിച്ച് വരുന്നത് വരെ മാത്രം ശ്രീനാഥ് മടങ്ങിയെത്തിയതോടെ ഏതാണ്ട് ഡിസംബർ മാസത്തോടെ ഇന്ത്യക്ക് വേണ്ടിയുള്ള കുരുവിളയുടെ കരിയറും അവസാനിച്ചു., പിന്നീട് അദ്ദേഹത്തെ ഒരിക്കലും ഇന്ത്യൻ ടീമിൽ കളിപ്പിച്ചതുമില്ല.

ഇതിനിടെ മൊത്തം 10 ടെസ്റ്റ് മത്സരങ്ങളിലും, 25 ഏകദിന മത്സരങ്ങളിലും അബി കുരുവിള ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. കൂടുതലായും ഏഷ്യയിലെ ഫ്ലാറ്റർ പിച്ചുകളിലാണ് കുരുവിള കളിച്ചത്. എങ്കിലും മാന്യമായി തന്നെ പന്തെറിയുകയും ചെയ്ത് കൊണ്ട്, ഇരു ഫോർമാറ്റിലുമായി 25 വിക്കറ്റുകൾ വീതം മൊത്തം 50 വിക്കറ്റുകളും കുരുവിള സ്വന്തമാക്കി.
ഒടുക്കം 2000-ഓട് കൂടി രജ്ഞി ട്രോഫി നിന്നും വിടവാങ്ങിക്കൊണ്ട് തന്റെ 31-മത്തെ വയസ്സിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും കുരുവിള വിരമിക്കലും പ്രക്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *