‘ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു?’; രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി.സുധാകരൻ. ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും സന്ദർശന വിവരം തന്നെ അറിയിച്ചില്ലെന്നും സുധാകരൻ ആരോപിച്ചു. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ അവലോകനത്തിനായി കഴിഞ്ഞദിവസമാണ് സുരേഷ് ഗോപി ആലപ്പുഴയിലെത്തിയത്. ഇതിലായിരുന്നു ജി.സുധാകരന്റെ വിമർശനം.
ആലപ്പുഴ ബീച്ച് തന്റെ മണ്ഡലത്തിന്റെ ഭാഗമാണ്. സന്ദർശനം തന്നെ അറിയിച്ചില്ല. മറ്റൊരു എംഎൽഎയായ എ ഡി തോമസിനെയും അറിയിച്ചില്ല. ആർക്കും എന്തും ചെയ്യാമെന്നാണോയെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്ഥാപിച്ചിരുന്ന തന്റെ ഫോട്ടോയുടെ വലിപ്പം കുറഞ്ഞുപോയെന്നും കെ സി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലിപ്പം കൂടുലാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം. ബാനറിൽ ഫോട്ടോവച്ച് ആരും വലുതാകേണ്ട. സംഘാടകർ വൃത്തിക്കേട് കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു.



