എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ വിവാഹാഭ്യർത്ഥന; റഷ്യൻ ദമ്പതികളെ നാടുകടത്താൻ നീക്കം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ ഏറ്റവും മുകൾഭാഗത്ത് കയറി വിവാഹാഭ്യർത്ഥന നടത്തി വൈറലായ റഷ്യൻ ദമ്പതികളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയേക്കും. 33കാരിയായ ആഞ്ചല നിക്കോളാവുവും 32കാരനായ ഇവാൻ കുസ്‌നെറ്റ്‌സോവും കഴിഞ്ഞ ജൂലായിൽ അംബര ചുംബിയായ കെട്ടിടത്തിൽ കയറി സമാധാനത്തിന്റെ സന്ദേശവുമായുള്ള പതാകയുടെ സാന്നിദ്ധ്യത്തിലാണ് വിവാഹാഭ്യർത്ഥന നടത്തിയത്.

സ്‌നേഹത്തിന്റെ ശക്തി അധികാരത്തോടുള്ള ആഗ്രഹത്തെ മറികടക്കുമ്പോൾ, ലോകം സമാധാനം കണ്ടെത്തുന്നു എന്നാണ് ആ കറുത്ത പതാകയിൽ എഴുതിയത്. അനുമതിയില്ലാതെ നടത്തിയ ഈ സാഹസത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും നാടുകടത്താൻ തീരുമാനിച്ചത്. നാടുകടത്തൽ ഭീഷണി ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ ആഞ്ചല കോടതിയിൽ വച്ച് വികാരഭരിതയായി.

‘ഞങ്ങൾ ഒരു സ്വത്തിനും കേടുപാടുകൾ വരുത്തിയിട്ടില്ല. ആരെയും അപകടത്തിലാക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. സ്‌നേഹത്തിന്റെ ഒരു സന്ദേശം പ്രചരിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്. സ്വന്തം ഭാഗം ന്യായീകരിക്കാൻ ഞങ്ങൾ തയ്യാറാണ്.’-എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഇവാൻ പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ഇവർ വിവാഹഭ്യർത്ഥന നടത്തിയത്. പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button