കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ പോലും കഴിയില്ല! മുൻ പ്രതിപക്ഷനേതാവ് എങ്ങനെ അവിടെ കഴിഞ്ഞു? വിമർശനവുമായി രംഗത്ത്!

തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വാടകവീട്ടിൽ നിന്ന് രണ്ടാഴ്ചകൊണ്ട് മാറാൻ പറ്റുമെന്ന ധാരണയിലാണ് കന്റോൺമെന്റെ ഹൗസിലേയ്ക്ക് പോയതെന്നും എന്നാൽ അവിടെ കിടക്കൻ പറ്റുന്ന അവസ്ഥയല്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പഴയ പ്രതിപക്ഷനേതാവ് അവിടെ കിടന്നതെന്ന് തനിക്കറിയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നത് കേവലം മോടിപിടിപ്പിക്കൽ അല്ലെന്നും പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള അറ്റക്കുറ്റപ്പണികളാണെന്നും അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥയും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് മുൻ സർക്കാരിന്റെ കാലത്തുതന്നെ നവീകരണ പ്രൊപ്പോസൽ വന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സർക്കാരിന്റെ അവസാനഘട്ടമായിരുന്നതിനാൽ അന്ന് അതിലേയ്ക്ക് കടന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 200 വർഷത്തോളം പഴക്കമുള്ള പല മന്ത്രിമന്ദിരങ്ങളും ശോചനീയാവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾ നിർദ്ദേശിച്ചാൽ മോടിപിടിപ്പിക്കുന്നു എന്ന പേരിൽ വാർത്തവരുമെന്ന് ഭയന്ന് താമസിക്കുന്നവർ പലപ്പോഴും അറ്റകുറ്റപ്പണികൾ ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



